Business & Economy
വൻ ഡിസ്കൗണ്ടുമായി സോമറ്റോ; വയര്‍ നിറയ്ക്കുന്ന 'രക്ഷാപ്രവര്‍ത്തനം'! പുതിയ അടിപൊളി ഫീച്ചറുമായി സൊമാറ്റോ
വിശപ്പിന്റെ വില ഒരിക്കലെങ്കിലും അറിഞ്ഞിട്ടുള്ളവർ ഒരിക്കലും ഭക്ഷണം പാഴാക്കാൻ തയാറാകില്ല എന്നാണ് പറയപ്പെടുന്നത്.
അത് ശരിയാണെങ്കിലും തെറ്റാണെങ്കിലും ഭക്ഷണം പാഴാക്കാതിരിക്കാൻ ഒരു നല്ല പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഓണ്‍ലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ദിവസവും സൊമാറ്റോ വഴി ലക്ഷക്കണക്കിന് ഭക്ഷണ ഓഡറുകള്‍ ഡെലിവറി ആകാറുണ്ട്. എന്നാല്‍ ചില ഓഡറുകള്‍ പല കാരണങ്ങളാല്‍ ക്യാൻസല്‍ ചെയ്യപ്പെടും. ഇങ്ങനെ ഓഡർ ചെയ്ത ഭക്ഷണം ക്യാൻസല്‍ ആകുന്നത് റസ്റ്ററന്റുകള്‍ക്കും സൊമാറ്റോയ്ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. മാത്രമല്ല, ഭക്ഷണം പലപ്പോഴും പാഴാകുന്നതിനും ഇത്തരം ഓഡർ ക്യാൻസലുകള്‍ കാരണമാകാറുണ്ട്.
ഓഡർ ക്യാൻസല്‍ ചെയ്യുമ്ബോള്‍ ഭക്ഷണം പാഴാകുന്നു എന്ന പ്രശ്നം പരിഹരിക്കുന്നതിനായി സൊമാറ്റോ കഴിഞ്ഞ ദിവസം ഒരു പുതിയ ഫീച്ചർ അവതരിപ്പിച്ചു, 'ഫുഡ് റെസ്‌ക്യൂ' (Zomato Food Rescue feature) എന്നാണ് ഈ ഫീച്ചറിന്റെ പേര്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഇത് ഭക്ഷണം പാഴാകാതെ രക്ഷാപ്രവർത്തനം നടത്തുന്നു.