Business & Economy
പ്രീമിയം സബ്‌സ്ക്രിപ്‌ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ച് യൂട്യൂബ് ; ഇനി വീഡിയോസ് കാണാം പരസ്യങ്ങളില്ലാതെ പകുതി ചാർജിൽ
പ്രീമിയം സബ്‌സ്ക്രിപ്‌ഷന്റെ ലൈറ്റ് വേർഷൻ അവതരിപ്പിച്ചാണ് ഉപയോക്താക്കള്‍ നേരിടുന്ന ഈ പ്രശ്നം പരിഹരിക്കാൻ യൂട്യൂബ് ഒരുങ്ങുന്നത്. പ്രീമിയം സബ്‌സ്ക്രിപ്‌ഷന്റെ പകുതി പണമടച്ചാല്‍ മതിയാകും ഇതിന്.
പുറത്തുവരുന്ന സൂചനകള്‍ പ്രകാരം യൂട്യൂബ് പ്രീമിയം ലൈറ്റിന് പ്രതിമാസം 8.99 അമേരിക്കൻ ഡോളറായിരിക്കും ഉപയോക്താവ് നല്‍കേണ്ടത്. സാധാരണ പ്രീമിയം സബ്‌സ്ക്രിപ്‌ഷന് 16.99 അമേരിക്കൻ ഡോളറാണ് യൂട്യൂബ് ഈടാക്കുന്നത്.
പ്രീമിയം ലൈറ്റ് സബ്‌സ്ക്രിപ്‍ഷന് പ്രതിവർഷ ഓഫറുകളുണ്ടാകുമോയെന്നത് വ്യക്തമല്ല. ഇത് ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുമോയെന്നതിലും കമ്ബനി സ്ഥിരീകരണം നല്‍കിയിട്ടില്ല.