inner-image

കണ്ണൂർ: കണ്ണൂരില്‍ മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച സംഘി മുഖ്യൻ പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ കാല്‍ടെക്സ് പരിസരത്ത് ഇന്നലെ രാവിലെ പതിനൊന്നോടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. കല്യാശേരിയിലുള്ള പരിപാടി കഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍റെ പ്രതിമ അനാച്ഛാദനത്തിനുവേണ്ടി പോകുന്ന വഴിയാണു മുഖ്യമന്ത്രിക്കുനേരേ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തിയപ്പോള്‍ വഴിയരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് ചാടിയിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഉടന്‍ പൈലറ്റ് വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് വിജില്‍ മോഹനൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ വെച്ചിയോട്ട് എന്നിവരാണ് അറസ്റ്റിലായത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image