Business & Economy
ഇന്ത്യയുടെ വളർച്ച 7% ആകുമെന്ന് ലോക ബാങ്ക്
ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ സാ ഉയർത്തി ലോക ബാങ്ക് നേരത്തെ കണക്കാക്കിയ 6% നിന്ന് 7% ആയാണ് ഉയർത്തിയത് കാർഷിക മേഖലയിലെ വളർച്ചയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉണർവും ആണ് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉത്തേജനം. നേരത്തെ അന്താരാഷ്ട്ര നാണ്യ നിധിയും (ഐ എം എഫ് )ഏഷ്യൻ വികസന ബാങ്കും (എഡിബി) ഇന്ത്യയുടെ വളർച്ച അനുമാനം ഏഴ് ശതമാനമായി ഉയർത്തിയിരുന്നു.
കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേയിൽ രാജ്യം 6.5 മുതൽ 7% വളർച്ച നേടുമെന്നാണ് പറയുന്നത്. അതേസമയം റിസർവ്ബാങ്ക് 7.2ശതമാനം വളർച്ചയാണ് കണക്കുകൂട്ടുന്നത്