Local News
കടന്നൽ ആക്രമണത്തിൽ പരിക്ക്
കയ്പമംഗലം പഞ്ചായത്ത് 9-ാം വാര്‍ഡിലെ കാക്കാത്തുരുത്തി ലാല്‍ബഹദൂര്‍ ശാസ്ത്രി നഗറിൽ കടന്നൽ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുന്ത് കൊത്തിയതാണ് കടന്നല്‍കൂട്ടമിളകി ആക്രമിക്കാന്‍ കാരണമെന്ന് പറയുന്നു.