inner-image

അഞ്ച് തവണ സെമിഫൈനലും ഒരു തവണ ഫൈനലിലും എത്തിയെങ്കിലും കിരീടം ഇന്നും ഒരു കിട്ടാക്കനിയാണ് ഇന്ത്യൻ വനിതാ ടീമിന്. അത് കൊണ്ട് തന്നെ യുഎഇ യിൽ ഇന്ന് ആരംഭിക്കുന്ന വനിതാ ട്വന്റി 20 വേൾഡ് കപ്പിൽ കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. വനിതാ ട്വന്റി 20 വേൾഡ് കപ്പിന്റെ ഒമ്പതാം പതിപ്പാണ് ഇത്തവണ യുഎഇ യിലേത്. നാളെ രാത്രി 7.30 നു ന്യൂസിലൻഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം.ഇന്നത്തെ ഉൽഘാടന മത്സരത്തിൽ ബംഗ്ലാദേശ് സ്കോട്ലൻഡിനെ നേരിടും. ഒക്ടോബർ 20 നു ആണ് ഫൈനൽ.

Ad Image Ad Image Ad Image Ad Image Ad Image Ad Image