Technology
വീഡിയോകോളില്‍ പുത്തൻ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്
വാഷിങ്ടണ്‍; ഉപയോക്താക്കള്‍ക്കായി വീഡിയോ കോളിങ് ഫീച്ചറില്‍ പുത്തന്‍ അപഡേറ്റുമായി വാട്സ്ആപ്പ്. വിഡിയോ കോളിങ് അനുഭവം അധികം മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകളാണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. വിഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക.
വിഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും.
ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം.വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാവര്ക്കും ലഭ്യമാകും