Politics
വയനാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് ഇന്ന്
കഴിഞ്ഞ ലോക്സഭ ഇലക്ഷന് ശേഷം ഒഴിവ് വന്ന വയനാട് ലോക്സഭ മണ്ഡലത്തിലേയും ചേലക്കര നിയമസഭ മണ്ഡലത്തിലെയും സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്.
വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥിയായി നവ്യ ഹരിദാസുമാണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലമാണ് വയനാട്.
എൽഡിഎഫിന്റെ കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവ് വന്ന ചേലക്കരയിൽ ഇത്തവണ എൽഡിഎഫിനായി യു ആർ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എൻഡിഎക്കായി കെ ബാലകൃഷ്ണനുമാണ് മത്സരിക്കുന്നത്.
മൂന്നു മുന്നണികൾക്കും ഈ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിയമസഭ ഇലക്ഷന് മുന്നോടിയായുള്ള ഒരു സെമിഫൈനൽ പോരാട്ടമാണ്. മുന്നണികൾ വിജയപ്രതീക്ഷയിൽ തന്നെയാണ്.
കൽപ്പാത്തി രഥോത്സവം കാരണം പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റിയിരുന്നു. ഷാഫി പറമ്പിൽ എംപി ആയതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.