Politics
വയനാട്ടിലും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് : ഇന്ന് കൊട്ടിക്കലാശം
വയനാട്ടിലും ചേലക്കരയിലും ഇന്ന് പരസ്യ പ്രചാരണം ഇന്നവസാനിക്കും.വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുല്‍ ഗാന്ധിയും എത്തും. പ്രിയങ്കയ്ക്ക് ഒപ്പം രാവിലെ ബത്തേരിയിലും വൈകിട്ട് തിരുവമ്ബാടിയിലും കൊട്ടിക്കലാശത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി കല്‍പ്പറ്റയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് കല്‍പ്പറ്റയിലും മാനന്തവാടിയിലും ബത്തേരിയിലും റോഡ്‌ഷോകളില്‍ പങ്കെടുക്കും. ചേലക്കരയിലും ഇന്ന് പരസ്യ പ്രചാരണം കൊട്ടിക്കലാശത്തോടെ അവസാനിക്കും.