Politics
കേരളത്തിന്റെ വിപ്ലവ നക്ഷത്രം വി എസ് അച്യുതാന്ദന് ഇന്ന് പിറന്നാൾ
കമ്മ്യൂണിസ്റ്റ് കേരളത്തിന്റെ വിപ്ലവ ചരിത്രത്തിലെ സമരനായകന് ഇന്ന് 101 ആം പിറന്നാൾ.ഏകദേശം അഞ്ച് വർഷത്തോളമായി അസുഖ ബാധിതനായി പൊതു രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് അദ്ദേഹമെങ്കിലും കേരള ജനത ഇന്നും വി എസ്സിനെ നെഞ്ചിലേറ്റുന്നുണ്ട്.1923 ഒക്ടോബർ 20 നാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വിഎസ് അച്യുതാനന്ദൻ ജനിച്ചത്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്ക് നേതൃത്വം കൊടുത്ത വ്യക്തികളിലൊരാളാണ് അദ്ദേഹം. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎം സംസ്ഥാന സെക്രട്ടറി, പോളിറ്റ് ബ്യൂറോ അംഗം, എല്‍ഡിഎഫ് കണ്‍വിനർ അങ്ങനെ ഇടത് രാഷ്ട്രീയത്തിന്റെ വിവിധ മേഖലകളില്‍ വിഎസ് തിളങ്ങി നിന്നു. പുന്നപ്രയിലെ വീട്ടില്‍ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിറന്നാള്‍ ആഘോഷിക്കും.പ്രായം തളർത്താത്ത കേരളത്തിന്റെ സമരപോരാളിക്ക് മലയാളം വാർത്ത ലൈവിന്റെ പിറന്നാളാശംസകൾ.