inner-image


     വിവാഹം നടക്കാനിരിക്കെ കാണാതായ വിഷ്ണുജിത്ത് (30) ഊട്ടിയിലെ കൂനൂരിൽ ഉള്ളതായി സൂചന. യുവാവിൻ്റെ ഫോൺ ണായതിനുസരിച്ചാണ് ലൊക്കേഷൻ ഊട്ടിയിലെ കൂനൂർ ആണെന്ന് മനസ്സിലാക്കിയത്. ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്തിനെ കാണാതാകുന്നത്. വിഷ്ണുജിത്ത് കഞ്ചിക്കോട് നിന്നും പാലക്കാട്ടേക്ക് ബസ് കയറിയതാണ് അവസാനമായി ലഭിച്ച വിവരമെന്നും സഹോദരി പറഞ്ഞിരുന്നു.

       പാലക്കാട് കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്നും നാലാം തീയതി രാത്രി കോയമ്പത്തൂർ ബസ് കയറുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ ഉള്ളത് വിഷ്ണുജിത്ത് തന്നെയാണെന്ന് കുടുംബം സ്ഥിരീകരിച്ചിരുന്നു.സെപ്റ്റംബർ 8ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാൻ പാലക്കാടുള്ള സുഹൃത്തിൻ്റെ അടുത്തേക്കാണ് വിഷ്ണു ഈ മാസം നാലിന് പോയത്. അന്ന് രാത്രി എട്ടുമണിക്ക് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെയും സുഹൃത്തിനെയും വിഷ്ണു വിളിച്ചിരുന്നു. ചെറിയ പ്രശ്നമുണ്ടെന്നും അത് എത്രയും വേഗം തീർത്തിട്ട് വരാമെന്നും മാത്രമാണ് പറഞ്ഞതെന്ന് സഹോദരി പറഞ്ഞു.

Ad Image Ad Image Ad Image Ad Image Ad Image Ad Image