Sports
രോഹിത്തിന് പിന്നാലെ കോലിയും വഴങ്ങി! ഡല്‍ഹിക്ക് വേണ്ടി രഞ്ജി കളിക്കും

ദില്ലി: 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിക്ക് വേണ്ടി രഞ്ജി ട്രോഫി കളിക്കാന്‍ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി. ഈ മാസം 30ന് റെയില്‍വേസിനെതിരായ മത്സരത്തില്‍ കളിക്കാമെന്ന് കോലി അറിയിച്ചതായി ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ഗ്രൂപ്പില്‍ ഡല്‍ഹിയുടെ അവസാന മത്സരമാണിത്. 2012ലാണ് കോലി അവസാനമായി രഞ്ജി കളിക്കുന്നത്. അന്ന് ദില്ലിയില്‍ നടന്ന മത്സരത്തില്‍ ഉത്തര്‍ പ്രദേശിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന് പുറത്തായ കോലി രണ്ടാം ഇന്നിംഗ്‌സില്‍ 43 റണ്‍സ് നേടി.
