Sports
ഹാപ്പി ബർത്ത്ഡേ "വിരാട് "
ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറിന് ശേഷം അദ്ദേഹത്തിന്റെ പല റെക്കോർഡുകൾക്കും ഭീഷണിയായി,ലോക ക്രിക്കറ്റിൽ തന്നെ ആധിപത്യം പുലർത്തുന്ന താരമാണ് വിരാട് കോഹ്‌ലി. ഇന്ന് വിരാടിന്റെ 36 മത് ബർത്ത്ഡേ ആഘോഷിക്കുകയാണ്.ഇത്തവണത്തെ ബർത്ത്ഡേ കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായ ഒന്നല്ല, കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ന്യൂസിലൻഡുമായുള്ള ടെസ്റ്റ് പരമ്പരയിലുണ്ടായ സമ്പൂർണ്ണ തോൽവി മാനസികമായും കോഹ്‌ലിയെ തളർത്താൻ സാധ്യതയുണ്ട്.
1988 നവംബർ 5 ന് ഡൽഹിയിലാണ് വിരാട് കോലി ജനിച്ചത്. 2008 ൽ മലേഷ്യയിൽ വെച്ച് നടന്ന അണ്ടർ-19 വേൾഡ് കപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചത് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ആയിരുന്നു.പിന്നീട് ഇന്ത്യൻ ടീമിന്റെ നെടുംതൂണായി മാറി ഈ ദില്ലിക്കാരൻ.ആക്രമണ സ്വഭാവം ബാറ്റിങ്ങിലും അതു പോലെ ഫീൽഡിലും ഒരു പോലെ കാണിച്ചിരുന്ന വ്യക്തിയായിരുന്നു വിരാട്. 2011 ലെ ഏകദിന വേൾഡ് കപ്പ് നേടുമ്പോളും 2024 ലെ ട്വന്റി 20 വേൾഡ് കപ്പ് നേടിയ ടീമിലും അംഗമായിരുന്നു കോഹ്‌ലി. ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കോഹ്‌ലി .ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയിച്ച ക്യാപ്റ്റനും കോഹ്‌ലിയാണ്.T20 ക്രിക്കറ്റ്റിലും IPL ലും ഏറ്റവും അധികം റൺസ് നേടിയ വ്യക്തിയാണ് കോഹ്‌ലി . T20 വേൾഡ് കപ്പിൽ 2 വട്ടം മാൻ ഓഫ് ദി സീരീസ് നേടിയ ഏക താരവും കോഹ്‌ലിയാണ്.ഏകദിനത്തിൽ സെഞ്ചുറികളുടെ എണ്ണത്തിൽ അർധ ശതകം നേടുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റ് താരം എന്ന പദവി കോഹ്‌ലിക്ക് മാത്രം സ്വന്തമാണ്.