Entertainment
ട്രെന്‍ഡായി വീര ധീര സൂരന്‍ ടീസര്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിയാന്‍ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വീര ധീര സൂരന്‍'. പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം കൂടിയാണിത്. സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ചിത്താ' എന്ന സിനിമയ്‌ക്ക് ശേഷം എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആക്ഷന്‍ ത്രില്ലറായാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
ടീസർ കാണാം