Politics
നടൻ വിജയ് യുടെ പാർട്ടി തമിഴ് വെട്രി കഴകം തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
നടൻ വിജയ് യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരം നൽകി. അംഗീകാരം ലഭിച്ച വിവരം വിജയ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുടെ അംഗീകാരത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് ഫെബ്രുവരി 2നായിരുന്നു അപേക്ഷ സമർപ്പിച്ചത്. അപേക്ഷ നൽകി എഴ് മാസത്തിന് ശേഷമാണ് അംഗീകാരം ലഭിച്ചത്. നിയമപരമായ എല്ലാ പരിശോധനകൾക്കും ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം നൽകിയതെന്ന് വിജയ് പറഞ്ഞു.
ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും “ ഞങ്ങളുടെ ആദ്യ വാതിൽ തുറന്നു”എന്നും പാർട്ടിക്ക് അംഗീകാരം ലഭിച്ചതിൽ പ്രതികരിച്ചുകൊണ്ട് വിജയ് പറഞ്ഞു. പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ വിളിക്കാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന. 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം മത്സരിക്കുമെന്ന്പ്രഖ്യാപിച്ചിരുന്നു.
വിജയ് യുടെ കഴിഞ്ഞ ദിവസം ഇറങ്ങിയ " ഗോട്ട് '' സമ്മിശ്ര പ്രതികരണങ്ങളാണെങ്കിലും കളക്ഷനിൽ വളരെ മുന്നിലാണ്.