inner-image

ഇന്ത്യൻ സിനിമ മുഴുവൻ കാത്തിരിക്കുന്ന വിജയ്‍യുടെ പുതിയ ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. വിജയ്‍യുടെ അവസാന ചിത്രമെന്ന നിലയില്‍ ഇന്ത്യന്‍ സിനിമലോകം കാത്തിരിക്കുന്ന ചിത്രമായിരിക്കുകയാണ് ദളപതി 69. എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് പ്രൊഡക്ഷന്‍സ് ആണ്. കഴിഞ്ഞ ദിവസങ്ങളിൽ നിർമ്മാതാക്കളായ എജിഎസ് പ്രൊഡക്ഷന്‍സ് ചിത്രത്തിന്‍റെ കാസ്റ്റ് അനൗണ്‍‍സ്‍മെന്‍റ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.

                           ബോബി ഡിയോള്‍, പൂജ ഹെഗ്‍ഡെ, മമിത ബൈജു,നരേൻ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, എന്നിവരുടെ പേരുകളാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരില്‍ ദളപതി69 നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഇന്നത്തെ പൂജക്ക് ശേഷം നാളെ മുതൽ ഷൂട്ടിംഗ് ആരംഭിക്കുവാൻ ആണ് അണിയറ പ്രവർത്തകരുടെ പദ്ധതി. വിജയ് ഉൾപ്പെടുന്ന ഒരു ഗാന രംഗമാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രം

                          2025 ഒക്ടോബറില്‍ തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനം മൂലം സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന വിജയ് നൽകിയിരുന്നു. ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത് സത്യൻ സൂര്യൻ ആണ്. പ്രദീപ് ഇ രാഘവ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന് സംഘട്ടനം ഒരുക്കുന്നത് അനിൽ അരസാണ്.

                         വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയ്‍ നായകനായി എത്തിയ അവസാന ചിത്രം.

Ad Image Ad Image Ad Image Ad Image Ad Image Ad Image