Business & Economy
23 രൂപയുടെ പ്ലാൻ നവീകരിച്ച് വിഐ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്ബനിയാണ് വൊഡാഫോണ്‍ ഐഡിയ (വിഐ) എന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് കേരളത്തിലടക്കം ഏറെ കരുത്തരായിരുന്നു എങ്കിലും ഇന്ന് വിഐയുടെ നില അല്‍പ്പം പരിതാപകരമാണ്.
സാമ്ബത്തിക പ്രതിസന്ധി കമ്ബനിയുടെ പ്രവർത്തനങ്ങളെ വലിയ തോതില്‍ ബാധിച്ചു. എങ്കിലും 5ജി അടക്കമുള്ള സേവനങ്ങള്‍ അധികം വൈകാതെ അവതരിപ്പിച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കമ്ബനി. തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കളുടെ ഡാറ്റ ആവശ്യങ്ങള്‍ക്കായി വിഐ ധാരാളം ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ അതിലൊരു ഡാറ്റ പ്ലാനില്‍ വിഐ ചില പരിഷ്കരണങ്ങള്‍ നടത്തിയിരിക്കുന്നു.
23 രൂപ നിരക്കില്‍ ദീർഘനാളായി വിഐ ഒരു ഡാറ്റ ബൂസ്റ്റർ പ്ലാൻ നല്‍കിവന്നിരുന്നു. ഈ പ്ലാനിലാണ് ഇപ്പോള്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കുറച്ച് സമയത്തേക്ക് മാത്രമായി ഡാറ്റ വേണ്ട യൂസേഴ്സിനായാണ് വിഐ 23 രൂപയുടെ പ്ലാൻ അവതരിപ്പിച്ചത്. എന്നാലിത് താങ്ങാനാകുന്ന പ്ലാൻ ആണോ എന്നത് ഉപയോക്താക്കളുടെ ബജറ്റിനെ ആശ്രയിച്ചിരിക്കും.