"മനസ്സിലായോ" പാടി രജനികാന്തും മഞ്ജു വാര്യരും, വേട്ടയ്യൻ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
രജനികാന്തിനെ നായകനാക്കി ടി.ജെ. ജ്ഞാനവേൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന വേട്ടയ്യൻ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുബാസ്‌കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം വേട്ടയ്യൻ ലോകമെമ്പാടും ഒൿടോബർ 10ന് റിലീസ് ചെയ്യും.
അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് വരികൾ രചിച്ചിരിക്കുന്നത് സൂപ്പർ സുബുവും വിഷ്ണു ഇടവനും ചേർന്നാണ്. വർഷങ്ങൾക്കുശേഷം രജനികാന്തിനോടൊപ്പം അമിതാഭ് ബച്ചൻ അഭിനയിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. മഞ്ജു വാര്യർ,ഫഹദ് ഫാസിൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.