Local News
പാചക വിദഗ്ദ്ധൻ വെളപ്പായ കണ്ണൻ സ്വാമി അന്തരിച്ചു
തൃശൂർ : പാചക വിദഗ്ധൻ വെളപ്പായ കണ്ണൻ സ്വാമി (52) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.1992 മുതല്‍ പാചക മേഖലയില്‍ സജീവമായിരുന്നു.1994ല്‍ കൃഷ്ണ കാറ്ററിംഗ് എന്ന പേരില്‍ ഒരു ചെറുകിട യൂണിറ്റ് സ്ഥാപിച്ചു. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍നാഷണല്‍ ക്വാളിറ്റി മാനേജ്‌മെന്റ് പുരസ്‌കാരം കൃഷ്ണകാറ്ററിംഗിന് ലഭിച്ചിട്ടുണ്ട്.