Politics
മാസപ്പടി കേസില്‍ എസ്‌എഫ്‌ഐഒ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മൊഴിയെടുത്തു
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്. മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് എസ് എഫ് ഐ ഒ വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയത്.എസ്‌എഫ്‌ഐഒ ഉദ്യോഗസ്ഥനായ അരുണ്‍ പ്രസാദാണ് കഴിഞ്ഞ ബുധനാഴ്ച ചെന്നൈയില്‍ വെച്ച് വീണയുടെ മൊഴി രേഖപ്പെടുത്തിയത്. വീണയുടെ കമ്ബനിയായ എക്സലോജിക് 1.72 കോടി രൂപ ചെയ്യാത്ത സേവനത്തിന് മാസപ്പടി വാങ്ങി എന്നാണ് കേസ്. കൊച്ചിയിലെ കരിമണല്‍ കമ്ബനിയായ സിഎംആർഎല്‍ അക്കൗണ്ട് വഴി 2017 മുതലാണ് എക്സാലോജിക്കിന് പണം കൈമാറിയത്. അതേസമയം എക്സാലോജിക്കും സിഎംആർഎല്ലും ഐടി സേവനത്തിനാണ് പണം നല്‍കിയതെന്ന് വാദിക്കുന്നുണ്ടെങ്കിലും കമ്ബനിക്ക് അനധികൃതമായി സർക്കാർ സേവനങ്ങള്‍ നല്‍കിയതിന്റെ പ്രതിഫലമായാണ് പണം നല്‍കിയത് എന്നാണ് എതിർഭാഗം വാദിക്കുന്നത്.
സർക്കാർ സ്ഥാപനമായ കെ എസ് ഐ ഡിസിക്ക് സി എം ആർ എല്ലില്‍ ഓഹരി പങ്കാളിത്തമുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട എക്സലോജിക്കിന്റെ വിവരങ്ങള്‍ അറിയുന്നതിനാണ് ഇപ്പോള്‍ വീണയുടെ മൊഴി എസ് എഫ് ഐ ഒ രേഖപ്പെടുത്തിയിരിക്കുന്നത്.