Local News
എംടി. വാസുദേവൻ നായരുടെ വീട്ടില്‍ മോഷണം, 26 പവന് സ്വര്‍ണം നഷ്ടപ്പെട്ടു
കോഴിക്കോട്: സാഹിത്യകാരന് എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം. എംടിയുടെ കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം ഉണ്ടായത്.
എംടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരങ്ങള്‍ കവര്‍ന്നതായി റിപ്പോര്‍ട്ട്.
അലമാരയില്‍ ഉണ്ടായിരുന്ന 26 പവന് സ്വര്‍ണ്ണം മോഷണം പോയതായാണ് റിപ്പോര്‍ട്ടുകള്‍.എംടിയും ഭാര്യയും വീട്ടിലില്ലാതിരുന്ന അവസരത്തിലാണ് മോഷണം നടന്നതെന്ന് സൂചന.സംഭവത്തില്‍ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.