Local News, Crime News
തിരുവനന്തപുരം വാമനപുരത്ത് യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വാമനപുരത്ത് യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിനകത്ത് റൂമിനുള്ളിലാണ് വി.എൻ നിവാസിൽ വിപിൻ (36) നെ കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്. അപസ്മാരത്താലും ശ്വാസ സംബന്ധമായും വളരെയേറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ആളാണ് വിപിനെന്നും ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.