Local News
ഉത്തരാഖണ്ഡിൽ സ്വകാര്യ ബസ് മറിഞ്ഞ് 36 മരണം
ഉത്തരാഖണ്ഡിലെ അൽമോറയിൽ നാടിനെ നടുക്കിയ വൻ അപകടം.സ്വകാര്യ ബസ് 200 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. 60 പേരോളമാണ് ബസിൽ ഉണ്ടായിരുന്നത്.പത്ത് പേർക്ക് പരിക്കേൽക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.തിങ്കളാഴ്ച രാവിലെ 8:25ഓടെയാണ് അപകടം. പൗരി ഗർവാൾ ജില്ലയിലെ നൈനി ദണ്ഡയിൽനിന്ന് നൈനിറ്റാൾ ജില്ലയിലെ രാംനഗറിലേക്ക് പോകുകയായിരുന്നു ബസ്. സാരദ് ബെണ്ടിന് സമീപം നിയന്ത്രണം നഷ്ടമായ ബസ് 200 അടി താഴ്ചയിൽ ഗീത് ജഗി നദിക്കരയിലേക്ക് പതിക്കുകയായിരുന്നു.