International
അമേരിക്കയിൽ ഹെലീൻ ചുഴലിക്കാറ്റില്‍ മരണസംഖ്യ 162
ഹെലീൻ ചുഴലിക്കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. നോർത്ത് കരോലിനയിലാണ് കൂടുതല്‍ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇവിടെ മാത്രമായി 73 പേർ മരിച്ചു. സൗത്ത് കരോലിനയില്‍ 36 പേർക്ക് ജീവൻ നഷ്ടമായി. ജോർജിയയില്‍ 25 പേരും ഫ്ലോറിഡയില്‍ 17 പേരും ടെന്നേസിയില്‍ ഒൻപത് പേരും മരിച്ചു. വിർജിനിയയില്‍ രണ്ട് പേർ മരിച്ചു.225 കി.മീ വേഗതയില്‍ വീശിയടിച്ച ഹെലീൻ ചുഴലിക്കാറ്റ് യുഎസില്‍ കനത്ത നാശം ഉണ്ടാക്കി.