inner-image

ഉണ്ണി മുകുന്ദനെ നായകനാക്കി മലയാളത്തിലെ മോസ്റ്റ് വയലെന്റ് മൂവി എന്ന ലേബലിൽ ഇറങ്ങുന്ന മാർക്കോ സിനിമയുടെ ടീസർ പുറത്തിറങ്ങി.ചിത്രത്തിന്റെ ടീസർ ഒക്ടോബർ 13 നാണ് ഇറങ്ങിയത്.തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദ്ദേനിയാണ്. ചിത്രത്തിലുടനീളം പ്രതികാരത്തിൻ്റെയും, സംഘട്ടനത്തിൻ്റെയും ഒക്കെ അന്തരീഷമാണ് നിലനില്‍ക്കുന്നത്. ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ് ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

Ad Image Ad Image Ad Image Ad Image Ad Image Ad Image