Sports
ഇരട്ട ഗോളുകളുമായി ഹൊയ്നുണ്ട്! യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ്
അമോറിമിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിലേക്ക് തിരിച്ചുവന്നു ഇന്ന് യൂറോപ്പ ലീഗിൽ ചെക്ക് റിപബ്ലിക്കിൽ നടന്ന മത്സരത്തിൽ വിക്ടോറിയ പ്ലസനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. സബ്ബായി എത്തി ഇരട്ട ഗോൾ നേടിയ ഹൊയ്നുണ്ട് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഹീറോ ആയത്. ഇന്ന് വളരെ വിരസമായ ആദ്യ പകുതിയാണ് കാണാൻ ആയത് ഇരു ടീമും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചില്ല രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കീപ്പർ ഒനാനയുടെ ഒരു പിഴവ് വിക്ടോറിയ പ്ലസന് ഗോൾ സമ്മാനിച്ചു