വാഷിങ്ടണ്‍: പലസ്തീൻ പ്രദേശങ്ങളില്‍ നിന്നും ഇസ്രയേല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കി.12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളില്‍ നിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎൻ പൊതുസഭ പ്രമേയം പാസാക്കിയത്.
പ്രമേയത്തെ 124 രാജ്യങ്ങള്‍ പിന്തുണച്ചു. അമേരിക്ക, ഇസ്രയേല്‍ അടക്കം 14 രാജ്യങ്ങള്‍ പ്രമേയത്തെ എതിർത്തു. അതേസമയം പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാള്‍, യുക്രൈൻ, ബ്രിട്ടൻ തുടങ്ങി 43 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നത്.