Politics
ഉമാ തോമസിന്റെ തലയുടെ പരിക്ക് ഗുരുതരമല്ല; വെന്റിലേറ്ററില്‍ തുടരും

കൊച്ചി:
ഉമ തോമസിന്റെ ചികിത്സയില്‍ നിലവിലുള്ള രീതി തുടരുന്നതാണ് നല്ലതെന്ന് കോട്ടയത്തുനിന്നും ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ മെഡിക്കല്‍ സംഘം പറഞ്ഞതായി മന്ത്രി പി രാജീവ്. എംഎല്‍എ ഉമ തോമസിന്റെ ചികിത്സയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
