Politics
ഉക്രയിനിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
ഉക്രയിനിലെ ഡോണെസ്കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശി സന്ദീപ് ചന്ദ്രന്റെ മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും. പുലര്‍ച്ചെ മൂന്നുമണിക്ക് എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും. നോര്‍ക്ക സിഇഒ അജിത് കോളശേരിയാണ് ഇക്കാര്യം അറിയിച്ചത്.