Politics
തെങ്ങിൻ തൈനട്ട് റോഡിൽ പ്രതിഷേധം.
തൃശൂർ കോർപ്പറേഷൻ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഇക്കണ്ട വാരിയർ റോഡിലെ പൗരസമിതി ജംഗ്ഷനിൽ കോൺഗ്രസ് കൗൺസിലർ തെങ്ങിൻ തൈനട്ട് പ്രതിഷേധിച്ചു. സഞ്ചാരയോഗ്യമായ ഒരു റോഡും തൃശൂർ ജില്ലയിൽ ഇല്ലെന്നും എൽ ഡി എഫ് സർക്കാർ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും കോൺഗ്രസ്സ് കൗൺസിലർ പറഞ്ഞു. എല്ലാം ശരിയാക്കാമെന്നുപറഞ്ഞ് അധികാരത്തിൽ വന്നവർ ഒന്നും ശരിയാക്കിയില്ല എന്നതാണ് വാസ്തവമെന്നും കൗൺസിലർ കൂട്ടിച്ചേർത്തു.