Politics, Local News
വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി
വയനാട്ടിലെ ദുരന്ത ബാധിതരെ അവഗണിച്ച കേന്ദ്രസർക്കാരിനെതിരെ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.
വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ല തുടങ്ങിയവ ഉന്നയിച്ചാണ് എൽഡിഎഫിന്റെ ഹർത്താൽ.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരന്ത ബാധിതരെ അവഗണിക്കുന്നു എന്ന വിഷയം ഉന്നയിച്ചാണ് യുഡിഎഫ് ഹർത്താൽ നടത്തുന്നത്.ദീർഘദൂര ബസ്സുകൾ പോലീസ് സംരക്ഷണത്തിൽ ഓടുമെന്ന് കെഎസ്ആർടിസി അറിയിച്ചു.എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതിഷേധ പ്രകടനങ്ങൾ ഇന്ന് നഗരങ്ങളിൽ ഉണ്ടാകും.