Politics
ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ; സ്ഥാനാർഥി പ്രഖ്യാപനവും ഉടനെയെന്ന് മുന്നണികൾ
ചേലക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ച തിരിഞ്ഞു 3.30 നു ഉണ്ടാകും.യു ഡി എഫിന്റെ സ്ഥാനാർഥി നിർണയം ഏകദേശം തീരുമാനമായതായാണ് റിപോർട്ടുകൾ.കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കെ രാധാകൃഷ്ണനോട് മത്സരിച്ച് തോറ്റ രമ്യ ഹരിദാസിനെ തന്നെ മത്സരിപ്പിക്കാനാണ് യു ഡി എഫ് തീരുമാനം.എൽ ഡി എഫിനായി മുൻ എം എൽ എ യു പ്രദീപിന് തന്നെയാണ് കൂടുതൽ സാധ്യത .എൻ ഡി എ ക്കായി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഡോ. ടി എൻ സരസു ടീച്ചറെ തന്നെ മത്സരിപ്പിക്കാൻ മുന്നണി ശ്രമം നടത്തുന്നുണ്ട്.