inner-image

തൃശൂരില്‍ പൊലീസ് സ്റ്റേഷനില്‍ എസ്‌ഐക്കുനേരെ ആക്രമണം. ത‍ൃശൂർ അന്തിക്കാട് എസ്.ഐ അരിസ്റ്റോട്ടിലിനാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ അരിമ്ബൂർ സ്വദേശി അഖിലാണ് മർദിച്ചത്. എസ് ഐയുടെ മൂക്ക് ഇടിച്ചു തകർത്തു. പരിക്കേറ്റ എസ്.ഐ ആലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ഇന്നലെ വൈകിട്ട് ആറേ കാലോടെയാണ് സംഭവം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട കേസിലാണ് ഓട്ടോ ഡ്രൈവറെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചത്. തുടര്‍ന്നാണ് എസ്‌ഐയ്ക്ക് മര്‍ദനമേറ്റ സംഭവം ഉണ്ടായത്. പുതിയ സ്റ്റേഷനില്‍ ഉടൻ ജോയിൻ ചെയ്യാനിരിക്കെയാണ് മർദനമേറ്റത്. സംഭവത്തില്‍ അഖിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Ad Image Ad Image Ad Image Ad Image Ad Image Ad Image