Local News
തൃപ്രയാറിൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
കാഞ്ഞാണി : തൃപ്രയാറിൽ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം അഗ്നിശമന സേന കണ്ടെടുത്തു.കാഞ്ഞാണി കാക്കനാട്ട് കുഞ്ഞാക്കാൻ മകൻ ഹരിദാസൻ(63) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഇദ്ദേഹം പുഴയിലേക്ക് ചാടിയതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.പാലത്തിന്റെ തെക്കു വശത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പഴുവിലിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു ഇദ്ദേഹം.സംസ്കാരം ഇന്ന് വൈകിട്ട് ആനക്കാട് ശ്‌മശാനത്തിൽ.