Local News
തൃപ്രയാർ ഏകാദശി ഇന്ന്
പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ഇന്ന്.രാവിലെ 8ന് 21 ആനകളെ അണിനിരത്തി ശീവേലി എഴുന്നള്ളിപ്പ് നടക്കും. പഴയന്നൂർ ശ്രീരാമൻ സ്വർണക്കോലമേറ്റും. കിഴക്കൂട്ട് അനിയൻ മാരാർ പഞ്ചാരിമേളത്തിന് പ്രാമാണികനാകും. പകൽ 12.30 ന് കിഴക്കേ നടയിൻ സ്പെഷ്യൽ നാഗസ്വരക്കച്ചേരി. 2 ന് മണലൂർ ഗോപിനാഥിന്റെ ഓട്ടൻതുള്ളൽ. 3ന് കാഴ്ച ശീവേലി, പഴുവിൽ രഘു മാരാർ ധ്രുവമേളം നയിക്കും. വൈകിട്ട് 5.30ന് രാമചന്ദ്രൻ നമ്പ്യാർ അവതരിപ്പിക്കന്ന പാഠകം, പല്ലാവൂർ കൃഷ്ണൻകുട്ടി, മേട്ടുപ്പാളയം കെ എസ് രവികുമാർ എന്നിവർ നയിക്കുന്ന പഞ്ചവാദ്യം, സ്പെഷ്യൽ നാഗസ്വരം എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് 6.30ന് എറണാകുളം ഗംഗാദേവിയുടെ ഭരതനാട്യം കച്ചേരി, 7.30 ന് സ്പെഷ്യൽ നാഗസ്വരക്കച്ചേരി(സ്റ്റേജിൽ ), രാത്രി 9 ന് നൃത്താഞ്ജലി, 11.30 ന് വിളക്കിനെഴുന്നള്ളിപ്പ്. തൃപ്രയാർ അനിയൻ മാരാർ മേളം നയിക്കും. ബുധനാഴ്ച പുലർച്ചെ 2ന് തൃപ്രയാർ രമേശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, 4 ന് ദ്വാദശി സമർപ്പണം, 8ന് ദ്വാദശി ഊട്ടോടെ ചടങ്ങുകൾ സമാപിക്കും.