Local News
എഞ്ചിൻ പണിമുടക്കി. തൃശൂർ മുള്ളൂർക്കരയിൽ തീവണ്ടി കുടുങ്ങി.
വടക്കാഞ്ചേരി : മുള്ളൂർക്കര റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കുടുങ്ങി. മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തൊട്ടടുത്ത റെയിൽവേ ഗേറ്റ് തുറന്നു കൊടുക്കാത്തതിനാൽ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. മണിക്കൂറുകളോളം ഒട്ടേറെ തീവണ്ടികൾ പിടിച്ചിട്ടു. പുലർച്ചെ ഏകദേശം 5.30 യോടെയാണ് ഒരു ട്രെയിൻ മുള്ളൂർക്കരയിൽ കുടുങ്ങിയത്. ഇതോടെ സമീപ സ്റ്റേഷനുകളിലും വിവിധ ട്രെയിനുകൾ പിടിച്ചിട്ടതിനാൽ ഒരു റെയിൽവേ ഗേറ്റും തുറന്നില്ല.