inner-image

ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവുകൾക്ക് പരിഹാരമായി, ദേശീയപാത നിയമങ്ങളിൽ ഭേദഗതിയുമായി കേന്ദ്രസർക്കാർ. സ്വകാര്യ വാഹനങ്ങൾക്ക് ഇനിമുതൽ ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ബാധകമാവുന്നില്ല. ജിഎൻഎസ്എസ് (ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം) സംവിധാനം നടപ്പിലാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം അറിയിച്ചു. 2008-ലെ ദേശീയ പാത ഫീ ചട്ടത്തിൽ ഭേദഗതി വരുത്തിയതാണ് ഈ പുതിയ നടപടി.

      പുതിയ ഭേദഗതി നടപ്പിലാക്കുന്നതിലൂടെ, ദേശീയപാതയിലെ ടോൾ നിരക്കുകളിൽ മാറ്റം വരുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. പുതുക്കിയ ചട്ടങ്ങൾ അനുസരിച്ച്, ഫങ്ഷണൽ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ജിഎൻഎസ്എസ്) സജ്ജമാക്കിയ പ്രൈവറ്റ് വാഹനങ്ങൾക്ക് ടോൾ ടാക്സിൽ ഇളവുകൾ ലഭിക്കും. ജിഎൻഎസ്എസ് സജ്ജീകരിച്ചിട്ടുള്ള വാഹനങ്ങൾക്ക് ഹൈവേകൾക്കും എക്‌സ്പ്രസ് വേകൾക്കും പ്രതിദിനം 20 കിലോമീറ്റർ വരെ ടോൾ ടാക്സ് ബാധകമാകില്ല. 20 കിലോമീറ്ററിൽ കൂടുതലായിരുന്നാൽ, യാത്രയുടെ ദൂരം അനുസരിച്ച് ടോൾ ഫീസ് ഈടാക്കപ്പെടും, എന്ന് ഗതാഗതമന്ത്രാലയം അറിയിച്ചു.

        നിലവിൽ, ഫാസ്ടാഗ് ആർഎഫ്ഐഡി ഉപയോഗിച്ച് ടോൾ ബൂത്തിൽ സ്കാൻ ചെയ്താണ് ടോൾ പിരിവ് നടപ്പിലാക്കപ്പെടുന്നത്. എങ്കിൽ, പുതിയ ഭേദഗതിയോടെ, ജിഎൻഎസ്‌എസ് ഉപഗ്രഹ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ടോൾ പിരിക്കാൻ സാധ്യത. ഇത്, വാഹനമുപയോഗിച്ചുകൊണ്ട് തന്നെ ടോൾ ഈടാക്കാനാകും എന്നതാണ് പ്രത്യേകത . കാറിൽ ഘടിപ്പിക്കുന്ന സാറ്റലൈറ്റ് ട്രാക്കിംഗ് ഉപകരണം ഒബിയു (ഓൺ ബോർഡ് യൂണിറ്റ്) ഉപയോഗിച്ചാണ് ടോൾ പിരിയുക. ഇത് സർക്കാർ പോർട്ടലുകൾ വഴി ലഭ്യമാകും. ഉപഗ്രഹ മാപ്പിൽ വാഹനം നിശ്ചിത ദൂരം കടക്കുന്ന തരത്തിലുള്ള വിവരങ്ങൾ കാണാം.

         ഫാസ്ടാഗുകൾക്ക് സമാനമായ രീതിയിൽ ഒബിയു (ഓൺ ബോർഡ് യൂണിറ്റ്) വിതരണം ചെയ്യും, ഇത് റീചാർജ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ, ജിഎൻഎസ്‌എസ് സിസ്റ്റം വാണിജ്യ വാഹനങ്ങളിൽ മാത്രമാണ് നടപ്പാക്കുന്നതു. പ്രധാന പാതകളിൽ മാത്രമേ ടോൾ ബാധകമാവു. സഞ്ചാരപാതയുടെ മാപ്പ് എസ്എംഎസ് വഴി അയച്ചു നൽകുന്നതാണ്. ഓടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിൽ, ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിൽ നിന്ന് ടോൾ ചാർജുകൾ ഓട്ടോമാറ്റിക് ആയി കട്ടാവും.

Ad Image Ad Image Ad Image Ad Image Ad Image Ad Image