Local News
വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴയെത്തും, ഇടിമിന്നലിന് സാധ്യത.
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കെ ഇന്ന് വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ നേരിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറിൽ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.