inner-image

തിരുവല്ല: മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 വയസ്സുകാരിയെ നിരന്തരമായി പീഡിപ്പിച്ചിരുന്ന കവിയൂർ സ്വദേശിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. കവിയൂർ കോട്ടൂർ പുന്നിലം വലിയ പറമ്ബില്‍ വീട്ടില്‍ രഞ്ജിത്ത് വി രാജൻ ( 38) ആണ് അറസ്റ്റില്‍ ആയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലായി വീട്ടില്‍ വച്ചായിരുന്നു ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അടുത്ത ബന്ധു നല്‍കിയ പരാതിയെ തുടർന്ന് തിരുവല്ല സിഐ ബി കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 2015ല്‍ സ്ത്രീയെ കയ്യേറ്റം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി കൂടിയാണ് പിടിയിലായ രഞ്ജിത്ത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Ad Image Ad Image Ad Image Ad Image Ad Image Ad Image