Local News
അകമല ചാക്യാർക്കുന്നത്ത് പുലിയിറങ്ങി വളർത്തുനായയെ കൊണ്ടുപോയി
വടക്കാഞ്ചേരി : വടക്കാഞ്ചേരി അകമല ചാക്യാർക്കുന്നത്ത് പുലിയിറങ്ങി വളർത്തുനായയെ കൊണ്ടുപോയതായി ചാക്യാര്ക്കുന്നത്ത് താമസിക്കുന്ന പുത്തൻവീട്ടിൽ ലോറൻസിന്റെ കുടുംബം പറഞ്ഞു. ലോറൻസിന്റെ കുടുംബം പുലിയെ നേരിട്ട് കണ്ടതായും പറയുന്നു.പക്ഷെ വനം വകുപ്പ് അധികൃതർ ഇത് വരെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികൾ ഭയചകിതരായി ഇരിക്കുകയാണ്.