Sports
ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം
പെറുവിൽ ഒരു പ്രാദേശിക ഫുട്ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേർക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചിൽകയിലുള്ള കോട്ടോ കോട്ടോ സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. പെറുവിന്റെ തലസ്ഥാനമായ ലിമയിൽനിന്ന് 70 കിലോമീറ്റർ മാറിയാണ് ഇത്.