Crime News
തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് കൊലപാതകം : പ്രതി പിടിയിൽ
തൃശൂർ: റെയിൽവേ സ്റ്റേഷൻ്റെ രണ്ടാം കവാടത്തിനടുത്ത് യുവാവിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുപതു നാളകൾക്ക് ശേഷം പ്രതി പിടിയിൽ. ആലപ്പുഴ ആറാട്ടുപുഴ സ്വദേശി ഹരീഷ് കുമാറിനെയാണ് തൃശൂർ വെസറ്റ് പോലീസ് അറസറ്റ് ചെയ്‌തത്. കൊടുങ്ങല്ലൂർ പടന്ന സ്വദേശിയും ഇപ്പോൾ അന്നമനട കല്ലൂരിൽ താമസിക്കുന്ന കാഞ്ഞിരപ്പറന്‌പിൽ മജീദിൻ്റെ മകൻ ഷംജാദിനെയാണ് (45) സെപ്‌തംബർ 20ന് രാവിലെ റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിനോടു ചേർന്നുള്ള കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം തന്നെ പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു.
പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം
ശരീരത്തിൽ മർദ്ദനമേറ്റതുകൊണ്ടാണെന്നും തലയക്ക് ഗുരന്തരമായി പരിക്കുണ്ടെന്നും
വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. തലകുത്തി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നെറ്റിയിലും തലയിലും ശരീരത്തിൻ്റെ മറ്റു
ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു.
തൃശ്ശൂർ വെസ്റ്റ് പോലീസ് അറസറ്റ് ചെയ്‌ത ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദ്ദേശപ്രകാരം തൃശ്ശൂർ സിറ്റി അസി.കമ്മീഷണർ സലീഷ് എൻ ശങ്കരൻ, വെസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ പി ലാൽകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ, അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം ദ്രുതഗതിയിലാക്കുകയും ചെയ്തുവരികയായിരുന്നു. തുടർന്നുള്ള വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തത്.