Local News
തൃശ്ശൂരിൽ ഇന്ന് പുലിവേട്ട ; വൈകിട്ടോടെ സ്വരാജ് റൗണ്ട് നിറയും
ഓണാഘോഷത്തിന്റെ സമാപനം കുറിച്ച് ഇന്ന് വൈകിട്ട് തൃശൂർ നഗരത്തില്‍ പുലികൾ ഇറങ്ങും. വൈകിട്ട് അഞ്ചുമണിക്ക് 7 പുലിക്കളി സംഘങ്ങളാണ് സ്വരാജ് റൗണ്ടില്‍ എത്തി ചേരുക. രണ്ടരയോടെ വിവിധ പ്രദേശങ്ങളിലൂടെയുള്ള പുലിക്കളി സംഘങ്ങൾ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കും.
പുലർച്ചെ മുതല്‍ തന്നെ പുലികളെ ഒരുക്കുന്ന പ്രവർത്തനങ്ങള്‍ പുലി മടകളില്‍ ആരംഭിച്ചുകഴിഞ്ഞു. എല്ലാ പുലിമടകളിലും വരയ്ക്കാൻ തയ്യാറായി ഒരുങ്ങി നില്‍ക്കുകയാണ് ആളുകള്‍.ആദ്യമായി വരയ്ക്കുന്നവരും, വർഷങ്ങളായി പുലിവേഷം കെട്ടുന്നവരും കൂട്ടത്തിൽ ഉണ്ടെന്നാണ് അറിയുന്നത്.
40 ലേറെ വർഷങ്ങളായി പുലികളെ വരയ്ക്കുന്നവരുണ്ട്.
വനിതകളും കുട്ടിപ്പുലികളുമടക്കം വിവിധ പേര്‍ പുലി വേഷം കെട്ടുന്നു. ഇരുവഴിയിലും ഇറങ്ങി, വൈകിട്ട് അഞ്ചോടെ സ്വരാജ് റൗണ്ടിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നു . സ്വരാജ് റൗണ്ടിന്റെ നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച്, രാത്രി ഒമ്പത് മണിക്ക് പുലിക്കളി സമാപിക്കും.