inner-image

തിരുവനന്തപുരം : തൃശൂർ പൂരം കലക്കൽ വിവാദത്തിൽ ത്രിതല അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. സിപിഐ സമ്മർദ്ദം ശക്തമാക്കിയതിനു പിന്നാലെയാണ് തീരുമാനം. അതേസമയം എഡിജിപി എംആർ അജിത്കുമാറിനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുത്തില്ല. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ട് നേരത്തെ ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു.

                                          എഡിജിപിക്കെതിരായ വീഴ്ചകൾ അന്വേഷണം സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കും. പൂരം അട്ടിമറിയിലെ ഗൂഢാലോചന ക്രൈം ബ്രാഞ്ച് മേധാവി അന്വേഷിക്കും. ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുള്ളത് ഇന്റലിജൻസ് മേധാവിയും അന്വേഷണം നടത്തും. എന്നിങ്ങനെ മൂന്ന് അന്വേഷണങ്ങളാണ് തൃശൂരം പൂരം കലക്കലിൽ നടക്കകുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം.

Ad Image Ad Image Ad Image Ad Image Ad Image Ad Image