Local News
തമിഴ്നാട് തിരുപ്പൂരിലെ അനധികൃത പടക്ക നിര്‍മാണ ശാലയില്‍ വൻ സ്ഫോടനം : 9 മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ 3 പേര് മരിച്ചു
തിരുപ്പൂർ: തമിഴ്നാട് തിരുപ്പൂരില്‍ അനധികൃത പടക്കനിർമാണ ശാലയില്‍ വൻ സ്ഫോടനം. ഒൻപത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ മൂന്ന് പേർ മരിച്ചു.
സമീപത്തെ രണ്ട് വീടുകള്‍ പൂർണ്ണമായി സ്‌ഫോടനത്തിൽ നശിച്ചു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്ഫോടനമുണ്ടായത്. അഞ്ച് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.മരിച്ചവരില്‍ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരുപ്പൂർ സ്വദേശി കുമാർ (45), 9 മാസം പ്രായമായ ആലിയ ഷെഹ്റിൻ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ. കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. ഉച്ചയോടെയാണ് സ്ഫോടനം ഉണ്ടായത്.