Local News
മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; പരാതിയുമായി കുടുംബം
മലപ്പുറം തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂര്‍ മാങ്ങാട്ടിരി പൂകൈ സ്വദേശി ചാലിബ് പി.ബി (49)യെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയതാണ്. തിരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വൈകീട്ട് ഓഫീസിൽ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നിൽകിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്നാണ് വീട്ടുകാർ തിരൂർ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ടവർ ലൊക്കേഷൻ ആദ്യം കോഴിക്കോടും പിന്നീട് കർണാടകയിലെ ഉഡുപ്പിയിലുമാണ് കാണിച്ചത്. പുലർച്ചെ 02.02 വരെ ഓണായ ഫോൺ പിന്നീട് ഓഫായി. എടിഎമ്മിൽ നിന്ന് പതിനായിരം രൂപ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി.