Entertainment
ദളപതി ടീം വീണ്ടും ഒന്നിക്കുന്നു; രജനിയുടെ പിറന്നാൾ ദിനത്തിൽ പ്രഖ്യാപനം.
33 വർഷങ്ങള്‍ക്ക് മുൻപാണ് ദളപതി എന്ന ഹിറ്റ് ചിത്രം റിലീസ് ആയത്. എല്ലാ രീതിയിലും അത്ഭുതം സൃഷ്ടിച്ച സിനിമയായിരുന്നു ദളപതി.
മമ്മൂട്ടി, രജനികാന്ത്, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവർ കേന്ദ്ര കഥാപാത്രമായ സിനിമ എക്കാലത്തെയും തമിഴ് ചിത്രങ്ങളില്‍ ഹിറ്റ് ആണ്. ചിത്രം സംവിധാനം ചെയ്തത് മണിരത്നം ആയിരുന്നു. മണിരത്നം-രജനികാന്ത് കോമ്ബോയുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരുന്നു ദളപതി. നീണ്ട 33 വർഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നവെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്.
രജനികാന്തിൻ്റെ പിറന്നാൾ ദിനമായ ഡിസംബർ 12ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ രജനി ആരാധകർക്ക് അതൊരു വലിയ ആഘോഷമാകും.
രജനിയുടെ ഫാൻബേസും ജനപ്രിയതയും ഇപ്പോഴും വൻതോതിൽ നിലനിൽക്കുന്നു. രജനികാന്ത് മണിരത്നം വീണ്ടും ഒന്നിക്കുമ്പോൾ, സിനിമാ പ്രേമികൾക്ക് തീർച്ചയായും അത്ഭുതകരമായ ഒരു അനുഭവം പ്രതീക്ഷിക്കാം.
അതേസമയം, മണിരത്നം 37 വർഷങ്ങൾക്ക് കമൽഹാസനുമായി ഒരുമിച്ചെത്തുന്ന പുതിയ ചിത്രം "തഗ് ലൈഫ്" ൻ്റെ ഷൂട്ടിംഗ് തിരക്കിലാണ്.