Sports
ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.
ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിനുള്ള 16 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളെല്ലാം ഇടം പിടിച്ച ടീമിൽ യാഷ് ദയാലാണ് പുതുമുഖം. റിഷഭ് പന്തും കെ.എൽ രാഹുലും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. വിശ്രമം ലഭിക്കുമെന്ന് കരുതിയിരുന്ന ബൂറയ്ക്ക് വിശ്രമം അനുവദിച്ചിട്ടില്ല.
റിഷഭ് പന്തിനോടൊപ്പം തന്നെ ധ്രുവ് ജൂറലും വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചു. കോച്ച് ഗൗതം ഗംഭീറിൻ്റെ കീഴിൽ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണ്. സെപ്തംബർ 19 ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ടീം ഇന്ത്യ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാൾ, കെ.എൽ രാഹുൽ, റിഷഭ് പന്ത്, ധ്രുവ് ജൂറൽ, സർഫ്രാസ് ഖാൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബൂംറ, അക്ഷർദ്വീപ് സിംഗ്, യാഷ് ദയാൽ, കുൽദീപ് യാദവ്