inner-image

പ്രധാന വ്യവസായ നഗരമായ മുംബൈയിൽ ഭീകരാക്രമണ സാധ്യതയെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ വർധിപ്പിച്ചു. ആരാധാനാലയങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നാണ് മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള് വർധിപ്പിച്ചു.

                                       സുരക്ഷാ ക്രമീകരണങ്ങളെ പരിശോധിക്കുന്നതിൻ്റെ ഭാഗമായി മോക്‌ഡ്രില്ലുകളും മുംബൈ പോലീസ് നടത്തുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് 'കൂടി അടുത്ത സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയത്. തങ്ങളുടെ മേഖലകളിൽ കർശന സുരക്ഷാ പരിശോധന നടത്താൻ പോലീസ് സ്‌റ്റേഷനുകൾക്ക് നിർദേശം നല്കിയിട്ടുണ്ട്.

                                       മുംബൈ സിറ്റി പോലീസ് കമ്മിഷണറാണ് ഇത്തരമൊരു നിർദേശം നല്കിയത്. സുരക്ഷയെ ബാധിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും സംശയകരമായ കാര്യങ്ങളുണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളോടും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്

Ad Image Ad Image Ad Image Ad Image Ad Image Ad Image