Local News
4000 കുട്ടികളുടെ അശ്ലീല വീഡിയോകൾ ടെലിഗ്രാമിലൂടെ വിറ്റ യുപി സ്വദേശി 17-കാരൻ അറസ്റ്റിൽ
ഖരഗ്പുർ (യുപി): കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന നാലായിരത്തോളം വരുന്ന അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ വിറ്റ 17-കാരൻ അറസ്റ്റില്‍.
ഉത്തർപ്രദേശിലെ ഖരഗ്പുരിലാണ് സംഭവം. ടെലഗ്രാമിലൂടെ തന്നെയാണ് പ്രതിക്ക് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഒരു വീഡിയോക്ക് 3000 രൂപമുതല്‍ 20000 രൂപവരെയാണ് പ്രതി ഈടാക്കിയിരുന്നത്.
രാജ് എന്ന വിതരണക്കാരനാണ് വീഡിയോകള്‍ പ്രതിക്ക് അയച്ചുനല്‍കിയിരുന്നത്. വീഡിയോ വില്‍പ്പനയ്ക്ക് പ്രതിക്ക് ഇയാള്‍ 30 ശതമാനം കമ്മീഷനും നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.